September 12, 2026

തേക്കടി പുഷ്പമേള യിൽ തിരക്ക് വർധിച്ചു. 24 ദിവസം നീളുന്ന പതിനേഴാമത് തേക്കടി പുഷ്പമേള 15 ദിവസം പിന്നിടുമ്പോൾ ഇരുപതിനായിരത്തിലും അധികമാളുകൾ മേള കണ്ടു മടങ്ങി.

കുമളി: കുമളി പഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും മണ്ണാ റത്തറയിൽ ഗാർഡൻസും ചേർന്നാണ് പതിനേഴാമത് തേക്കടി പുഷ്പമേള സംഘടിപ്പിക്കുന്നത്.
വിഷു-ഈസ്റ്റർ അവധി ആരംഭിച്ചതോടെ തിരക്ക് വർധിച്ചു. 24 ദിവസം നീണ്ടു നിൽക്കുന്ന പുഷ്പമേള 15 ദിവസങ്ങൾ പിന്നിടുമ്പോൾ ഇരുപതിനായിരത്തിലേറെ കാണികളാണ് മേള ആസ്വദിച്ച് മടങ്ങിയത്. എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ അരങ്ങേറുന്ന കലാ പരിപാടികൾ വിദേശികളെ പോലും ആകർഷിക്കുന്നുണ്ട്.
മേള നഗറിലെ പുഷ്പാലങ്കാര ത്തിനിടയിലെ ഫോട്ടോ പോയിന്റ്റുകളിൽ ഫോട്ടോ എടുക്കുന്ന തിനും തിരക്കുണ്ട്.
മേളയിൽ വിവിധ സെമിനാറുകൾ,ബോധവൽക്കരണ ക്ലാസുകൾ, കുട്ടികൾക്കായുള്ള മത്സരങ്ങൾ,
പാചക മത്സരവും വയോജന സംഗമം, ടൂറിസം സെമിനാർ തുട ങ്ങിയവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. 20ന് സമാപിക്കും.

error: Content is protected !!