September 12, 2026

ലോക ആരോഗ്യ ദിനത്തിനോട് അനുബന്ധിച്ച് തേക്കടി പുഷ്പമേളയിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ ബി. രാജ്കുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

പതിനേഴാമത് തേക്കടി പുഷ്പമേളയുടെ ഭാഗമായി
ലോക ആരോഗ്യ ദിനത്തിനോട് അനുബന്ധിച്ച് കേരള എക്സൈസ് വകുപ്പ്, പോലീസ്, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ
തേക്കടി പുഷ്പമേളയിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചത്. വിവിധ കോളേജ് വിദ്യാർത്ഥികൾ, സ്കൂൾ കുട്ടികൾ, മാതാപിതാക്കൾ തുടങ്ങി നൂറിലധികം പേർ പങ്കെടുത്തു. സമൂഹത്തിൽ നിന്നും ലഹരിയെ തുടച്ച് നീക്കുന്നതിന് ലഹരി വിരുദ്ധ സന്ദേശവും ലഹരിക്കെതിരെയായുള്ള ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ ബി. രാജ്കുമാർ ക്ലാസ്സുകൾ നയിച്ചു. സംഘാട സമിതി അംഗങ്ങളായ റ്റി.റ്റി. തോമസ്, സനൽ മത്തായി, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!