September 12, 2026

ദ്രാവിഡ പ്രതിഭ പുരസ്കാരം ആലിയക്ക് കൈമാറി

കുമളി: ദ്രാവിഡ ലൈബ്രറിയുടെ പ്രഥമ പ്രതിഭ പുരസ്കാരം ഫുട് ബാളിൽ ഉയരങ്ങൾ കീഴടക്കിയ കുമളി സ്വദേശിനി ഏഴാം ക്ലാസ് വിദ്യാർഥിനി കെ.വി ആലിയക്ക് കൈമാറി. കുമളി സർക്കാർ ഹയ ർസെക്കൻഡറി സ്കൂൾ നടന്ന പരി പാടിയിൽ വാഴൂർ സോമൻ എം. എൽ.എ 5001 രൂപ ക്യാഷ് അവാ ർഡും ഫലകവും സർട്ടിഫിക്കറ്റും കൈമാറി. ദ്രാവിഡയുടെ പുതിയ ലക്കത്തിന്റെ പ്രകാശനം സിവി ൽ എക്സൈസ് ഓഫീസർ കെ. എസ് അർഷാനക്ക് കൈമാറി പ്ര കാശനം ചെയ്തു. ചടങ്ങിൽ കുമ ളി പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് കെ. എം. സിദ്ദിഖ് അധ്യക്ഷ നായിരുന്നു. 2025 ജനുവരി 15ന് എറണാകുളത്ത് നടന്ന അണ്ടർ 15 യൂത്ത് സ്പോർട്‌സ് റിലയൻസ്
ഫൗണ്ടേഷൻ ടൂർണമെന്റ്റിൽ ആ ലിയ ഗോൾഡൻ ബൂട്ട് നേടിയിരു ന്നു. ആലിയ ഇതിനോടകം സം സ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ മികവാർന്ന വിജ യങ്ങൾ നേടിയിട്ടുണ്ട്. 2024 സെ പ്റ്റംബറിൽ മധ്യപ്രദേശിൽ നട ന്ന 14 വയസ്സിൽ താഴെയുള്ള പെ ൺകുട്ടികളുടെ ദേശീയ ജൂനിയർ മത്സരത്തിൽ കേരള ടീമിൻ്റെ ക്യാ പ്റ്റൻ ആയിരുന്നു. ചടങ്ങിൽ, ദ്രാ വിഡ ലൈബ്രറി സെക്രട്ടറിയും മാഗസിൻ എഡിറ്ററുമായ കെ. എ അബ്ദുൾ റസാഖ്, കെ.എം.ജി ചാ രിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം. ഗണേശൻ, വി. ഐ സിംസൺ, ടി.ടി തോമസ്, കെ.എൽ ശ്യാമള, സ്മിത. ആർ. നായർ, ലോബോ, പി.എം സുഹാന, ജയൻ ജോസ ഫ് എന്നിവർ പങ്കെടുത്തു.

error: Content is protected !!