September 13, 2026

ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണം : ജില്ലാ കളക്ടർ

ജില്ലയിൽ ഏതെങ്കിലും ഭാഗത്ത് ബാലവേല നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി. സ്‌കൂളുകളിൽ പോകേണ്ട കുട്ടികൾ തൊഴിലിടങ്ങളിൽ പണിയെടുക്കുന്നത് ഒരുകാരണവശാലം അനുവദിക്കാനാകില്ല. തൊഴിൽ വകുപ്പിനെയാണ് പ്രാഥമികമായി വിവരം അറിയിക്കേണ്ടത്.അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, തൊടുപുഴ – 8547655396 ,അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, പീരുമേട് – 8547655399 , അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, നെടുങ്കണ്ടം – 8547655400 ,അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, ശാന്തന്‍പാറ – 8547655398 ,അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, മൂന്നാർ – 8547655397

error: Content is protected !!