September 11, 2026

റിമോട്ട് കാർ വാങ്ങാൻ സ്വരുക്കൂട്ടിയ പണം മുണ്ടകൈ ഉരുൾപൊട്ടൽ ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി രണ്ടാം ക്ലാസ്സുകാരൻ ജോഹാൻ മാതൃകയായി.

കുമളി :റിമോട്ട് കാർ വാങ്ങാൻ 3 വർഷമായി സ്വരുക്കൂട്ടിയ പണം മുണ്ടകൈ ഉരുൾപൊട്ടൽ ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായിരിക്കുകയാണ്
കുമളി വിശ്വനാഥപുരം എം എ ഐ എൽ പി എസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ജോഹാൻ ജോബ്സൺ . തനിക്കൊരു റിമോട്ട് കാർ മേടിക്കണമെന്ന് ആഗ്രഹത്താൽ മാതാപിതാക്കളിൽ നിന്നും സ്വന്തക്കാരിൽ നിന്നും മിഠായി മേടിക്കുവാൻ ലഭിക്കുന്ന പൈസ ഒരു കുടുക്ക വാങ്ങി അതിൽ നിക്ഷേപിക്കാൻ ആരംഭിച്ചത്. ഇങ്ങനെ
സ്വരൂപൂട്ടിയ 5009 രൂപയാണ് മുണ്ടകൈ ഉരുൾ പൊട്ടൽ ബാധിതർക്കായി നല്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്. തുടർന്ന് പണം നൽകാനുള്ള ജോഹാന്റെ തീരുമാനത്തിന് മാതാപിതാക്കളും അധ്യാപകരും പൂർണ്ണ പിന്തുണ നൽകി.ജോഹാന്റെ സ്നേഹ സമ്പാദ്യം പീരുമേട് തഹസിൽദാർ അഖിലേഷ് കുമാർ നേരിട്ട് സ്കൂളിൽ എത്തി കൈപ്പറ്റി.സ്കൂൾ ഹെഡ്മാസ്റ്റർ സാജു പി , പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കബീർ പഞ്ചായത്തംഗം വി. കെ ബാബുക്കുട്ടി,അധ്യാപകർ തുടങ്ങിയവർ ജോഹാന് അനുമോദനങ്ങൾ അർപ്പിച്ച് സംസാരിച്ചു.പ്രവാസിയായ ജോബ്സണ്ണിൻ്റെയും പ്രയിസിയുടെയും മകനാണ് ജോഹാൻ, ദുരന്തബാധിതരെ തന്നാലാവും വിധം സഹായിക്കാൻ ആയതിന്റെ സന്തോഷത്തിലാണ് ജോഹാൻ ……

error: Content is protected !!