September 11, 2026

പ്രായപൂർത്തി യാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ ചങ്ങനാശേരി സ്വദേശിയായ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.

കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന കൊച്ചിക്കാലയിൽ വീട്ടിൽ ( ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് വാടകയ്ക്ക് താമസം) അനന്തു.എസ് (23) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

error: Content is protected !!