September 13, 2026

പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സാമൂഹിക വിരുദ്ധർക്കെതിര എസ് എം വൈ എം കട്ടപ്പന ഫോറോനയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിച്ചു.

കട്ടപ്പന: പൂഞ്ഞാർ ഫൊറോന പള്ളിയിലെ സഹ വികാരി ഫാ.ജോസഫ് ആറ്റുചാലിനെ ഒരു സംഘം സാമൂഹിക പ്രവർത്തകർ ആക്രമിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.ഇതിൻറെ ഭാഗമായാണ് എസ് എം വൈ എം കട്ടപ്പന നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് .പള്ളിക്കവലയിൽ നിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു .
തുടർന്ന് നടന്ന പ്രതിഷേധയോഗം കമ്പംമെട്ട് ഇടവക വികാരി ഫാ. ജോർജ് തെരുവങ്കുന്നേൽ ഉദ്ഘാടനം ചെയ്തു.
എസ് എം വൈ എം കട്ടപ്പന ഫൊറോന പ്രസിഡന്റ് ആൽബിൻ മണ്ണഞ്ചേരി അധ്യക്ഷനായിരുന്ന യോഗത്തിൽ ഫൊറോന ഡയറക്ടർ ഫാ. നോബി വെള്ളാപ്പള്ളി, മുൻ രൂപതാ പ്രസിഡന്റ് ജോമോൻ പൊടിപാറ ഫാ ആൽബിൻ വടക്കേ പീടിക, സ്റ്റെഫിൻ ചൂര പൊയ്കയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു നൂറോളം യുവ ജനങ്ങൾ പ്രതിഷേധ റാലിയിൽ പങ്കെടുത്തു

error: Content is protected !!