September 12, 2026

നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയില്‍ പൊതു പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി…

നെടുംങ്കണ്ടം: ആര്‍.എസ്.പി ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി, നെടുങ്കണ്ടം മുല്ലവേലില്‍ എം.എസ് ഷാജിയെയാണ് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 45 വയസായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. ശാരീരിക അസ്വസ്ഥകളെത്തുടര്‍ന്ന് ചികിത്സ തേടി എത്തിയതായിരുന്നു ഷാജി. പുലര്‍ച്ചെയോടെയാണ് ഷാജി ആശുപത്രിയില്‍ അഡ്മിറ്റായത്. ഭാര്യയും ഒപ്പമുണ്ടായിരുന്നു. പിന്നീട് ഭക്ഷണം വാങ്ങുന്നതിനായി ഭാര്യ കാന്റീനിലേക്ക് പോയ സമയത്ത് ഷാജി ശുചിമുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരത്തിന് ശേഷവും വാതില്‍ തുറക്കാതായതോടെ ഭാര്യ ഈ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് കെട്ടിടത്തിന്റെ പിന്നിലൂടെ കയറി പരിശോധിച്ച ജീവനക്കാര്‍, ശുചിമുറിയിലെ ഷവറില്‍ തൂങ്ങിയ നിലയില്‍ ഷാജിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

error: Content is protected !!