September 12, 2026

കട്ടപ്പന നഗരസഭ ചെയർപേഴ്സണായി ബീനാ ടോമി തിരഞ്ഞെടുക്കപ്പെട്ടു,

കട്ടപ്പന :യുഡിഎഫ് മുന്നണിധാരണ പ്രകാരം ഷൈനി സണ്ണി തൽസ്ഥാനം രാജി വച്ചതിനെ തുടർന്നാണ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തിയത്.ഇന്ന് രാവിലെ കോൺഫറൻസ് ഹാളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.പതിനാലാം വാർഡ് കൗൺസിലർ ജോണി കുളംപള്ളിൽ യുഡിഎഫ് സ്ഥാനാർഥിയായി ബീന ടോമിയുടെ പേര് നിർദേശിച്ചു.ജോയ് വെട്ടിക്കുഴി പിൻതാങ്ങി.എൽഡിഎഫ് സ്ഥാനാർഥിയായി സുധർമ്മ മോഹന നെ കൗൺസിലർ ബിന്ദുലത രാജു നിർദേശിച്ചു.ഷാജി കൂത്തോടിയിൽ പിൻതാങ്ങി.ബീനാ ടോമിക്ക് 23 വോട്ടുകളും,സുധർമ്മ മോഹന് 9 വോട്ടുകളും ലഭിച്ചു.ബിജെപി അംഗങ്ങൾ വോട്ട് അസാധുവാക്കി.
34 അംഗങ്ങളുള്ള കട്ടപ്പന നഗരസഭയിൽ യു ഡി എഫ് 23,എൽ ഡി എഫ് 9,ബി ജെ പി 2 എന്നിങ്ങനെയാണ് കക്ഷി നില.ആദ്യ മൂന്ന് വർഷം കോൺഗ്രസ് ഐ ഗ്രൂപ്പിൽ നിന്നുള്ള ബീനാ ജോബിയും ഷൈനി സണ്ണിയും ഒന്നര വർഷം വീതം അധ്യക്ഷ സ്ഥാനം പങ്ക് വച്ചിരുന്നു.പാലിയേറ്റിവ് കെയർ പ്രവർത്തക കൂടിയായ ബീനാ ടോമി പതിനൊന്നാം വാർഡ്‌ വാർഡ് അംഗമാണ്
മൂന്നാർ എൽ എ ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പ് തിരഞ്ഞെടുപ്പിൽ വരണാധികാരിയായി.പുതിയ അധ്യക്ഷയ്ക്ക് ആശംസകളുമായി യു ഡി എഫ് നേതാക്കളും,ബന്ധുക്കളും, നാട്ടുകാരും നഗരസഭയിൽ എത്തിയിരുന്നു.

error: Content is protected !!