September 13, 2026

വണ്ടിപ്പെരിയാറിൽ ലോറി മറിഞ്ഞ് അപകടം: ഒരു മരണം

വണ്ടിപ്പെരിയാർ തേങ്ങാക്കൊൽ എസ്റ്റേറ്റ് 110 ഭാഗത്ത് തൊഴിലാളികളുമായി എത്തിയ ലോറി മറിഞ്ഞ് അപകടം.
അപകടത്തിൽ ആസാം സ്വദേശിയായ യുവാവ് മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ആറോളം അന്യസംസ്ഥാന തൊഴിലാളികൾക്കും, ലോറി ഡ്രൈവർക്കും എസ്റ്റേറ്റ് ലോഡിങ് ചെയ്യുന്ന ആൾക്കും പരിക്ക്. പരിക്കേറ്റവരെ വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. എസ്റ്റേറ്റിന്റെ തേങ്ങാക്കൊൽ 110 ഭാഗത്തുനിന്നും കാപ്പിക്കുരു പറിച്ച് കൊണ്ടുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

error: Content is protected !!