September 11, 2026

20 ലിറ്റർ വിദേശ മദ്യവുമായി ഉപ്പുതറ സ്വദേശി പോലീസ് പിടിയിൽ

കുമളി:വിൽപ്പനക്കായി കൊണ്ടുവന്ന 20 ലിറ്റർ വിദേശ മദ്യവുമായി ഉപ്പുത്തറ ചിന്നാർ മോറോട്ടത്ത് ശിവൻ കുട്ടി കുമളി പോലിസിന്റെ പിടിയിലായി
ചൊവ്വാഴ്ച രാത്രി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെങ്കരയിൽ വ്യാപകമായി അനധികൃത മദ്യവിൽപ്പന നടക്കുന്നതായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് കുമളി സി.ഐ. ജോബിൻ ആന്റണിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സ്കൂട്ടറിന്റെ മുൻഭാഗത്ത് ബിക്ക്ഷോപ്പറിൽ കുപ്പികൾ നിറച്ചാണ് വിൽപ്പനക്കായി കൊണ്ടു വന്നത്. എസ്.ഐ ലിജോ പി. മണി,എ.എസ്.ഐ. എം.വി. സുരേന്ദ്രൻ , സി.പി.ഒ. അജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!