September 13, 2026

വണ്ടന്‍മേട് കമ്പംമെട്ട് റോഡില്‍ ഗതാഗത നിരോധനം

വണ്ടന്‍മേട് കമ്പംമെട്ട് റോഡില്‍ പഴയകൊച്ചറ ഭാഗത്ത് ഇന്റര്‍ ലോക്കിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (5) മുതല്‍ ശനിയാഴ്ച (7) വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കും. കമ്പംമെട്ടില്‍ നിന്നും കട്ടപ്പന ഭാഗത്തേക്കുളള വാഹനങ്ങള്‍ പുളിയന്മല- കമ്പംമെട്ട് റോഡ് വഴിയും, വണ്ടന്മേട്, പുറ്റടി, കുമളി ഭാഗത്തേക്കുളള വാഹനങ്ങള്‍ പുറ്റടി- മന്തിപ്പറ റോഡിലൂടെയും, ആമയാറില്‍ നിന്നും കമ്പംമെട്ടിനു പോകുന്ന വാഹനങ്ങള്‍ ചേറ്റുകുഴിയില്‍ നിന്നും ഇടത്ത് തിരിഞ്ഞു നിരപ്പേല്‍ക്കുട വഴിയും പോകേണ്ടതാണെന്ന് വണ്ടന്‍മേട് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!