September 12, 2026

സ്‌പെക്ട്രം ജോബ് ഫെയര്‍ 2023-24 ഒക്ടോബർ 5 ന്കട്ടപ്പന ഗവ. ഐ.ടി.ഐയില്‍

കട്ടപ്പന: കേരള സര്‍ക്കാര്‍ വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പെക്ട്രം ജോബ് ഫെയര്‍ 2023-24 കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ അഞ്ചിന് രാവിലെ 9.30 മുതല്‍ നടക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ഐ.ടി.ഐ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. 30 ലേറെ കമ്പനികള്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങില്‍ കൗണ്‍സിലര്‍ ഷാജി കുത്തോടി അധ്യക്ഷത വഹിക്കുമെന്ന് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ എ. ആംസ്‌ട്രോങ്, സീനിയര്‍ സൂപ്രണ്ട് ഹാഷിം, സ്റ്റാഫ് സെക്രട്ടറി നിഷാദ് ഹമീദ്, പി.എം. ജോസഫ് എന്നിവര്‍ പറഞ്ഞു.

error: Content is protected !!