September 13, 2026

പുല്ലുമേട്ടിൽ നിയന്ത്രണം നഷ്ടമായ കാർ ഇടിച്ച് ബസ് കാത്തുനിന്ന മധ്യവയസ്കൻ മരിച്ചു.

ഉപ്പുതറ: ഇന്ന് രാവിലെ 9 :30 തോടെയാണ് അയ്യപ്പൻകോവിൽ പുല്ലുംമേട്ടിൽ കാർ ഇടിച്ച് മധ്യവയസ്കൻ മരണപെട്ടത്. തമിഴ്നാട്ടിലേക്ക് പോകാൻ ബസ് കാത്തുനിന്ന സുൽത്താനീയാ സ്വദേശി കെ സുബ്ബരാജിനേ പുല്ലുമേട് സിറ്റി ഭാഗത്ത് നിന്ന് വന്ന വാഹനം നിയന്ത്രണം നഷ്ടമായി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തെറിച്ചു വീണ സുബ്ബരാജിന്റെ ദേഹത്തുകൂടി വാഹനം കയറി ഇറങ്ങി. തുടർന്ന് വാഹനം സമീപത്തെ 5 അടിയോളം താഴ്ച്ചയിലേക്ക് പതിച്ചു.സുബ്ബരാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു.വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്കും സരമായി പരിക്കേറ്റു. ഉപ്പുതറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.സുബ്ബരാജിന്റെ മൃതുദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിചിരിക്കുകയാണ്.

error: Content is protected !!