September 12, 2026

പന്നിയാർകുട്ടിക്കു സമീപം ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞു ;ഒരാൾ മരിച്ചു

വെള്ളത്തൂവൽ: വെള്ളത്തൂവൽ രാജാക്കാട് റോഡിൽ പന്നിയാർകുട്ടി കുളത്രക്കുഴിക്ക് സമീപം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് ആംബുലൻസിൽ വരുന്നതിനിടെ നിയന്ത്രണം വിട്ട ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് രോഗിയായ വീട്ടമ്മ മരിച്ചു വട്ടപ്പാറ സ്വദേശി അന്നമ്മയാണ് മരിച്ചത്. ഇന്ന് രാവിലെ കുളത്രക്കുഴിക്ക് സമീപമാണ് അപകടം ഉണ്ടായത്. ഉടനെ വീട്ടമ്മയെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും പരിക്കുണ്ട് എന്നാണ് വിവരം..

error: Content is protected !!