September 12, 2026

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ തിരുവനന്തപുരത്ത് പോയി മടങ്ങിയ വാഹനം അപകടത്തിൽപെട്ട് INTUC പീരുമേട് ബ്ലോക്ക് വൈസ് പ്രസിഡന്റ് മരിച്ചു.

കുമളി:അട്ടപ്പള്ളം പുതുവല്‍ കണ്ടത്തില്‍ കെ.വൈ. വര്‍ഗീസ് (47) ആണ് മരിച്ചത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന മുന്‍ കുമളി പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് മാണി, ബിനോയ് നടുപറമ്പില്‍ എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. ബുധനാഴ്ച്ച പുലര്‍ച്ചെ റാന്നിക്കും കോഴഞ്ചേരിക്കുമിടയിലായിരുന്നു അപകടം. തിരുവനന്തപുരത്തെത്തി ഉമ്മന്‍ചാണ്ടിക്ക് അനുശോചനം അറിയിച്ച് മടങ്ങവെ നിയന്ത്രണംവിട്ട കാര്‍ മറിയുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വര്‍ഗീസിനെ കോഴഞ്ചേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് നാലോടെ മരണം സംഭവിച്ചു. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ: കല്‍പന. മക്കള്‍: ബിനിഷ്. അനീഷ്.

error: Content is protected !!