September 12, 2026

കമ്മൽ വിഴുങ്ങിയ 3 വയസുകാരിക്ക് രക്ഷകാനായി ആംബുലൻസ് ഡ്രൈവർ

കുമളി : കമ്മൽ വിഴുങ്ങിയ 3 വയസുകാരിക്ക് രക്ഷകാനായി ആംബുലൻസ് ഡ്രൈവർ.കുമളിയിലെ റൂറൽ ഓർഗനൈസേഷൻ സോഷ്യൽ സർവീസ് എന്ന സംഘടനയിലെ ആംബുലൻസ് ഡ്രൈവറായ ദിനി കെ ജോസഫാണ് രക്ഷകാനായി മാറിയത്.കുമളിയിൽ നിന്നും 110 കിലോമീറ്ററോളം ദൂരമുള്ള പാലായിലേക്ക് 1 മണിക്കൂറും,10 മിനിറ്റും സമയമെടുത്താണ് ആംബുലൻസ് ആശുപത്രിയിൽ എത്തിയത്.കുമളി സ്വദേശികളുടെ ദാമ്പതികളുടെ 3 വയസുള്ള മകൾ മേശയുടെ മുകളിലിരുന്ന കമ്മൽ അബദ്ധത്തിൽ വിഴുങ്ങി.തൊണ്ടയിൽ കമ്മൽ കുരുങ്ങിയത് കുട്ടി മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് ക്ലിനിക്കിൽ എത്തിച്ചു.എക്‌സറയിൽ ശ്വാസകോശത്തിന് സമീപമെന്ന് കണ്ടെത്തുകയും ചെയ്തു.എൻഡോസ്കോപ്പി സൗകര്യമുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ നിർദേശിച്ചതനു സരിച്ചു ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മയിലും, പോലീസിലും വിവരമറിയിക്കുകയും ആംബുലൻസ് പോകുന്ന ഇടങ്ങളിൽ വഴിയൊരുക്കുകയും ചെയ്തു.അങ്ങനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ സുരക്ഷിതമായി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു..

ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ ഉള്ളിൽ നിന്നും കമ്മൽ പുറത്തെടുത്തു.അപകടനില തരണം ചെയ്തു കുട്ടി സുഖം പ്രാപിച്ചു വരുന്നു.

error: Content is protected !!