September 12, 2026

മലപ്പുറത്തെ ബോട്ട് അപകടം:ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി; സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം..

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
അപകടത്തിൽ നിന്നും രക്ഷപെട്ട 10 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്.
ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫ്, ഫയർ ഫോഴ്സ് സംഘത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുട രുകയാണ്. 21 അംഗ എൻഡിആർഎഫ് സംഘമാണ് തൃശൂർ ബേസ് ക്യാമ്പിൽ നിന്നും ഇവിടെ എത്തിയിരിക്കുന്നത്.
പോസ്റ്റുമോർട്ടം നടപടികൾ രാവിലെ തന്നെ ആരംഭിച്ചു.
രൂപം മാറ്റിയ മത്സ്യബന്ധന ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്..

error: Content is protected !!