September 12, 2026

വണ്ടിപ്പെരിയാർ കോഴിക്കാനം ഭാഗത്ത് കടുവ ചത്തത് ഹൃദയാഘാതം മൂലം എന്ന് പ്രാഥമിക നിഗമനം. കടുവയുടെ പോസ്റ്റുമാർട്ടം പെരിയാർ കടുവ സങ്കേതത്തിൽ നടത്തി.

കുമളി:വള്ളക്കടവ് റേഞ്ചിന് കീഴിലുള്ള കോഴിക്കാനം സെക്ഷനിൽ ചത്ത നിലയിൽ കണ്ടെത്തിയ
പെൺ കടുവയുടെ
പോസ്റ്റുമാർട്ടം പെരിയാർ കടുവ സങ്കേതത്തിൽ നടത്തി.
ഹൃദയാഘാതം മൂലമാണ് കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം.
എൻ.റ്റി.സി.യുടെ ഗൈഡ് ലൈൻ പ്രകാരം കടുവയുടെ ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ഇതിനു ശേഷം മാത്രമേ വ്യക്തമായ മരണകാരണം സ്ഥിരീകരിക്കാനാകുകയുള്ളു എന്ന് പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ
പാട്ടിൽ സുയോഗ് സുഭാഷ് റാവോ IAS പറഞ്ഞു ….

കഴിഞ്ഞ 23നാണ്
വള്ളക്കടവ് ഗവി റൂട്ടിലെ റോഡിൽ നിന്ന് നൂറ് മീറ്റർ ദൂരത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
എട്ട് വയസ്സ് പ്രായമുള്ള പെൺ കടുവയാണ് ചത്തത്. രണ്ട് മരങ്ങൾക്കിടയിൽ പെട്ട് ചത്ത നിലയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഇന്ന് തേക്കടി പെരിയാർ കടുവ സങ്കേതത്തിൽ വച്ച്
പോസ്റ്റുമാർട്ടം നടത്തിയതിനു ശേഷം കടുവയുടെ മൃതദേഹം മറവു ചെയ്തു.

error: Content is protected !!