September 13, 2026

വണ്ടിപ്പെരിയാറിൽ ഇടിമിന്നലേറ്റ് മരം കടപുഴകി വീണു.

ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടുകൂടി വണ്ടിപ്പെരിയാർ മേഖലയിൽ പെയ്ത ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിലാണ് മരം കടപുഴകി വീണത്. 2 മണിയോടെ പ്രദേശത്ത് ശക്തമായ മഴ പെയ്തമയ്ക്ക് അൽപ്പം ശമനത്തിന് ശേഷമായിരുന്നു ഇടിമിന്നലുണ്ടായത്ത് ഇടിമിന്നലിൽ വണ്ടിപ്പെരിയാർ പശു മല എസ്റ്റേറ്റ് ഒന്നാം ഡിവിഷനിലേക്കുള്ള റോഡരുകിൽ നിന്ന കാറ്റാടി മരത്തിലാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലിൽമരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം റോഡിൽ ആൾ സഞ്ചാരമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി പ്രദേശവാസികൾ ചേർന്ന് റോഡിലേക്ക്കടപുഴകി വീണ മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. ശക്തമായ വേനൽ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒപ്പം ഇടിമിന്നലിന് സാധ്യത ഉള്ള തിനാൽ തുറസ്സായ സ്ഥലങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

error: Content is protected !!