September 11, 2026

തമിഴ്നാട്ടിൽ നിന്നും കടത്താൻ ശ്രമിച്ച മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കമ്പംമെട്ടിൽ പോലീസ് പിടിച്ചു. ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പിടിയിലായത്.

ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള കള്ളനോട്ട് സംഘത്തെ പൊലീസ് പിടികൂടിയത്. കള്ളനോട്ട് സംഘത്തെ കുറിച്ച്‌ ജില്ലാ പൊലീസ് നര്‍ക്കോട്ടിക് വിഭാഗത്തിനാണ് ആദ്യം വിവരം കിട്ടുന്നത്. തുടര്‍ന്ന് സംഘത്തിന്‍റെ ഇടനിലക്കാരനുമായി പൊലീസ് ബന്ധപ്പെട്ട് കള്ളനോട്ട് ആവശ്യപ്പെട്ടു. മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ ആറ് ലക്ഷം രൂപയുടെ കള്ളനോട്ട് നല്‍കാമെന്നായിരുന്നു സംഘത്തിന്‍റെ വാഗ്ദാനം.ഇവരുടെ വിശ്വാസ്യത ആര്‍ജ്ജിച്ച പൊലീസ് കമ്പംമെട്ടിലേയ്ക്ക് സംഘത്തെ വിളിച്ചു വരുത്തി. ആവശ്യമെങ്കില്‍ ഇവര്‍ക്ക് കൈമാറുന്നതിനായി മൂന്ന് ലക്ഷം രൂപയും കരുതിയിരുന്നു. എന്നാല്‍ കമ്പംമെട്ടിലെത്തിയപ്പോള്‍ കള്ളനോട്ട് സംഘത്തിന് അപകടം മണത്തു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ വളഞ്ഞിട്ട് പിടികൂടി. തുടര്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിനുള്ളിലെ രഹസ്യ അറയില്‍ നിന്ന് ഒരു ലക്ഷം രൂപ കൂടി കണ്ടെടുത്തു. കുമളി സ്വദേശി സെബാസ്റ്റ്യനാണ് സംഘത്തെ മലയാളികളുമായി ബന്ധിപ്പിച്ചിരുന്നത്. ഇയാളെയും മറ്റ് അഞ്ച് തമിഴ്നാട് സ്വദേശികളെയും കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

error: Content is protected !!