September 11, 2026

വെള്ളത്തൂവലിൽ കെട്ടിടം പണിക്കിടെ തൊഴിലാളി മണ്ണിടിഞ്ഞ് വീണ് മരിച്ചു

അടിമാലി വെള്ളത്തൂവലിൽ കെട്ടിടം പണിക്കിടെ തൊഴിലാളി മണ്ണിടിഞ്ഞ് വീണ് മരിച്ചു. വെള്ളത്തൂവൽ മുതുവാൻകുടിയിലാണ് അപകടം ഉണ്ടായത്. കെട്ടിടം പണിതു കൊണ്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. സമീപത്തുള്ള മൺഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. മുതുവാൻകുടി കുഴിയിലിൽ പൗലോസ് (52) ആണ് മരിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ പൗലോസ് മരിച്ചു. മൃതദേഹം അടിമാലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!