September 11, 2026

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കുമളി: പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മേൽ വാഴവീട് സ്വദേശി വിജി ഭവനിൽ വിജയൻ (കണ്ണൻ) (52) നെ കുമളി പൊലീസ് അറസ്റ്റു ചെയ്തു. ഒരു മാസം മുൻപ് മേൽ വാഴവീട് സ്വദേശികളായ ദമ്പതികൾ കുട്ടികളെ വീട്ടിലാക്കി തോട്ടത്തിൽ പണിക്കു പോയ സമയത്താണ് പ്രതി കുട്ടികളുടെ നേരെ അതിക്രമം നടത്തിയത്. മാതാപിതാക്കൾ കുമളി പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പ്രതി ഒളിവിൽ പോയിരുന്നു. കുമളി സി ഐ ജോബിൻ ആന്റണിക്കു ലഭിച്ച രഹസ്യ വിവരത്തേ തുടർന്ന് പ്രതിയെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

error: Content is protected !!