September 11, 2026

കേരളം സന്തോഷ് ട്രോഫി ചാമ്പ്യൻമാർ

മഞ്ചേരിയിൽ കേരളത്തിന് സന്തോഷത്തിന്റെ പുഞ്ചിരി.പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ 5-4 ന്  ബംഗാളിനെ പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ചാമ്പ്യൻമാരായി.കേരളത്തിന്റെ ഏഴാമത് കിരീടവിജയമാണിത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിന്റെ 97ആം മിനുട്ടില്‍ പയ്യനാട് സ്റ്റേഡിയത്തെ നിശബ്ദമാക്കി കൊണ്ട് ബംഗാള്‍ ഗോള്‍ നേടി‌. ദിലിപ് ഒരാവന്‍ ആണ് ബംഗാളിനായി ഒരു ഹെഡറിലൂടെ ലീഡ് എടുത്തത്. സന്തോഷം കൈവിട്ട നിമിഷം. പിന്നീട് ആഞ്ഞു പൊരുതിയ  കേരളം 117ആം മിനുട്ടില്‍ സമനില കണ്ടെത്തി. വലതു വിങ്ങില്‍ നിന്ന് വന്ന ക്രോസിന് തല വെച്ച്‌ സഫ്നാദിന് ആണ് കേരളത്തിന് സമനില നല്‍കിയത്. ഇത് കളി പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് എത്തിച്ചു. ബംഗാളിന്റെ രണ്ടാം പെനാള്‍ട്ടി കിക്ക് പുറത്തേക്ക് പോയതാണ് കേരളത്തിന് ആശ്വാസമായത്. 5-4നായിരുന്നു കേരളത്തിന്റെ വിജയം.

error: Content is protected !!