September 12, 2026

പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് ഏപ്രിൽ മാസം ആരംഭം കുറിക്കുന്നു. കല്ലറയ്ക്കൽ ഗ്രൗണ്ടിലെ ഹൈടെക്ക് പന്തലിൻ്റെ കാൽനാട്ട് കർമ്മം പീരുമേട് എം. എൽ. എ. വാഴൂർ സോമൻ നിർവ്വഹിച്ചു.

പതിനാലാമത് തേക്കടി പുഷ്പമേള ഏപ്രിൽ ഒന്ന് മുതൽ മെയ് 2 വരെയാണ് സംഘടിപ്പിക്കുക.
കുമളി ഗ്രാമ പഞ്ചായത്ത്, ഹോർട്ടികൾച്ചർ സൊസൈറ്റി, തേക്കടി മണ്ണാറത്തറയിൽ നേഴ്സറി എന്നിവരാണ് മേളയുടെ സംഘാടകർ. മേളക്കായി ഹൈടെക്ക് പന്തലാണ് കല്ലറയ്ക്കൽ ഗ്രൗണ്ടിൽ നിർമ്മിക്കുന്നത്. കുമളി പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഷാജി മോൻ അദ്ധ്യക്ഷത വഹിച്ച യോഗം പീരുമേട് എം. എൽ. എ. വാഴൂർ സോമൻ ഉദ്ഘാടനം ചെയ്തു.കോവിഡിനോട് പ്രതികാരം വീട്ടുക എന്ന ലഷ്യത്തോടെയാണ് ഇക്കുറി ജനങ്ങളെ പുഷ്പമേളയിലെക്ക് സ്വാഗതം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുപ്പത്തിരണ്ട് ദിവസങ്ങളിൽ മേള നടക്കും. കോവിഡിനു ശേഷം കരകയറുന്ന തേക്കടി വിനോദ സഞ്ചാര മേഖലയ്ക്കും പുഷ്പമേള ഉണർവ് പകരുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. കുമളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ സിദ്ദിഖ്. പഞ്ചായത്തംഗങ്ങളായ വിനോദ് ഗോപി. ജയമോൾ മനോജ്. നേതാക്കളായ സജി വെമ്പള്ളി. ടൈറ്റസ്. മജോ കാരിമുട്ടം. ബിജു ദാനിയേൽ. റോബിൻ കാരക്കാട്. പി പി റഹീം. മുരളി. വിനോദ് വല്ല നാട്. സനോജ് കെ സരസൻ. മണ്ണാറ തറയിൽ ഗാർഡൻസ് ഷാജി.റെജി.പുഷ്കരൻ.റ്റി.റ്റി തോമസ് മറ്റു രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു

error: Content is protected !!