September 13, 2026

യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ

മോസ്കോ: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്‍റ് വ്ലാദിമര്‍ പുടിന്‍ ഉത്തരവിട്ടു.യുക്രെയ്നിലെ ഡോണ്‍ ബാസ് മേഖലയിലേക്ക് കടക്കാന്‍ സൈന്യത്തിന് റഷ്യ നിര്‍ദേശം നല്‍കി. ഇടപെടാന്‍ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്ക് ഇതുവരെ കാണാത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.
യുക്രെയ്ന്‍ സൈനികരോട് രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ ആയുധംവെച്ച്‌ കീഴടങ്ങാന്‍ പുടിന്‍ ആവശ്യപ്പെട്ടു.രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം നടത്താന്‍ കഴിഞ്ഞ ദിവസം റഷ്യന്‍ പാര്‍ലമെന്‍റ് പുടിന് അനുമതി നല്‍കിയിരുന്നു.
അതേസമയം, യുക്രെയ്ന്‍ ഐക്യരാഷ്ട്ര സഭയുടെ സഹായം തേടി. യു.എന്‍ സുരക്ഷാസമിതി അടിയന്തര യോഗം ചേരുകയാണ്.

error: Content is protected !!