September 11, 2026

അന്യ സംസ്ഥാന ബിനാമി ലോട്ടറികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകണം എന്ന ആവശ്യവുമായി കേരള ഭാഗ്യക്കുറി സംരക്ഷണ സമര സമിതി. സമിതിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഭീമഹർജി നൽകുന്നതിനുള്ള ഒപ്പ് ശേഖരണം കുമളിയിൽ നടന്നു.

അന്യ സംസ്ഥാന ബിനാമി ലോട്ടറികളെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി കൊണ്ട് കേന്ദ്ര ലോട്ടറി നിയമം ഭേദഗതി ചെയ്യുക, ബിനാമി ലോട്ടറിക്കെതിരെ പ്രതിരോധം തീർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒപ്പ് ശേഖരണം. കേരള ഭാഗ്യക്കുറി സംരക്ഷണ സമര സമിതി പ്രധാനമന്ത്രിക്ക് ഭീമ ഹർജി നൽകും.സി. പി. ഐ. കുമളി ലോക്കൽ സെക്രട്ടറി വി. കെ. ബാബുകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗം സി. പി. എം. പീരുമേട് ഏരിയ കമ്മറ്റി അംഗം കെ. എം. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.സമര സമിതി അംഗങ്ങളായ കെ. എൻ. ലോഗേഷ്, ചെറിയാൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

error: Content is protected !!