September 13, 2026

രാജകുമാരി കുളപ്പാറ ച്ചാലില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരണമടഞ്ഞു.

കുരുവിളാസിറ്റി പ്ലാകുടിയില്‍ ജോയിയുടെ മകന്‍ 27 വയസുള്ള ജെയ്സാണ് മരണമടഞ്ഞത്. എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്ക് യാത്രികനായ യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വി.ഒ
രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്. കുളപ്പാറച്ചാല്‍ രാജകുമാരി റോഡില്‍ എന്‍. എസ്.എസ് കോളേജിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റ കുളപ്പാറച്ചാല്‍ കല്ലുംപ്ലായില്‍ ആഷിക് ഇബ്രാഹിം മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നും വന്ന ജെയ്സിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേയ്ക്ക് തെറിച്ച് വീണു. ഇരു വാഹനങ്ങളും ഭൂരിഭാഗവും തകര്‍ന്നു. ബൈക്കുകള്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ പ്രദേശവാസികള്‍ ഇരുവരെയും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരുക്കേറ്റ ജെയ്സിനെ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം വിദഗ്ദ ചികിത്സക്കായി കോലഞ്ചേരി ആശുപത്രിയിലേയ്ക്കു കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. തലക്കേറ്റ ഗുരുതര പരുക്കാണ് ജെയ്സിന്റെ മരണത്തിന് കാരണമായത്. പരുക്കേറ്റ ആഷിക് രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വന്നിരുന്ന ജെയ്സായിരുന്നു വീട്ടിലെ ഏക ആശ്രയം. പിതാവ് ജോയി മരത്തില്‍ നിന്ന് വീണ് 7 വര്‍ഷമായി തളര്‍ന്ന് വീല്‍ച്ചെയറിന്റെ ആശ്രയത്തിലാണ് കഴിയുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

error: Content is protected !!