September 12, 2026

ആകാശവാണി നിലയത്തിലെ കാഷ്യൽ അവതാരിക കുഴഞ്ഞ് വീണ് മരിച്ചു.

ദേവികുളം: ദേവികുളം സ്വദേശിനിയും ആകാശവാണി ദേവികുളം നിലയത്തിലെ കാഷ്യൽ അവതാരിക തങ്കമണി സെൽവകുമാർ (50) ആണ് മരിച്ചത്. നിലയത്തിന്റെ പ്രവർത്തനം ആരംഭിച്ച കാലഘട്ടം മുതൽ നിലയത്തിലെ താത്ക്കാലിക ജീവനക്കാരിയായി പ്രവർത്തിക്കുകയായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെ ദേവികുളം നിലയത്തിനു സമീപമുള്ള വീട്ടിലേക്ക് നിലയത്തിലെ ജോലികൾക്കു ശേഷം ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക്പോകുമ്പോൾ വഴിയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. തങ്കമണിചേച്ചിയുടെ മരണം നിലയത്തിലെ ജീവനക്കാർക്ക് തീരാനഷ്ടമാണ്. തമിഴും, മലയാളവും കലർന്ന ഈണത്തിൽ ഉള്ള ആ പേശലും, പെരുമാറ്റവും ദേവികുളം നിലയത്തിൻ്റെ അകത്തളങ്ങളിൽ ഇനിയില്ല.. മൃദദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഭർത്താവ്: സെൽവകുമാർ, മക്കൾ സ്നേഹ, മോനിഷ സംസ്ക്കാരം പിന്നീട്…

error: Content is protected !!