September 13, 2026

പുതുവര്‍ഷ ആഘോഷങ്ങള്‍ക്കും കര്‍ശന നിയന്ത്രണം, രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ കര്‍ണാടക;

ബംഗളൂരു: ഒമിക്രോണ്‍ ആശങ്കകള്‍ക്കിടയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ കര്‍ണാടക. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കും കൂട്ടം കൂടുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എം.ജി. റോഡ്, ബ്രിഗേഡ് റോഡിലും ആഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു.
കൊവിഡ് 19ന്റെ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷവും ഈ സ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ അനുവദിച്ചിരുന്നില്ല. പുതുവര്‍ഷാഘോഷത്തിനായി പൊതുപരിപാടികള്‍ നടത്തില്ല.
എന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ഹോട്ടലുകള്‍, ക്ലബുകള്‍, പബ്ബുകള്‍ എന്നിവടങ്ങളില്‍ സന്ദര്‍ശനം അനുവദിക്കുമെന്നും പൊലീസ് അറിയിച്ചു. ഒമൈക്രോണ്‍ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് യോഗം ചേരും.
അതേസമയം, കൊവിഡ് വകഭേദമായ ഒമിക്രോണ് ബാധിച്ചവരുടെ എണ്ണത്തില് ഗണ്യമായ വര്ധന. രാജ്യത്ത്​ ഇതിനകം 422 പേര്ക്ക്​ ഒമിക്രോണ് ബാധിച്ചു. 130 പേര് ഒമിക്രോണ് മുക്​തരായിട്ടുണ്ട്​. കേരളത്തില് മുപ്പതിലധികം പേര്ക്ക്​ പുതിയ വകഭേദം ബാധിച്ചിട്ടുണ്ട്​. (News Courtesy )

error: Content is protected !!