September 12, 2026

കാണാതായ യുവതിയുടെ മൃതദേഹം കരിങ്കൽ ക്വാറിയിൽ കണ്ടെത്തി

കോഴിക്കോട് :
നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം കരിങ്കൽ ക്വാറിയിൽ കണ്ടെത്തി. പാറക്കുഴിയിൽ രഗീഷിൻ്റെ ഭാര്യ ശിശിര (23) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് ശിശിരയെ കാണാതായത്. പോലീസിൽ രഗീഷിൻ്റെ അച്ഛൻ പരാതി നൽകിയിരുന്നു.
നാട്ടുകാർ രാവിലെ മുതൽ തന്നെ തിരച്ചിൽ തുടങ്ങിയിരുന്നു ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും പരലാട് ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാരും നരിക്കുനി ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും പരലാട് ക്വാറിയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തു പോലീസും ഡോഗ് സ്‌ക്വാഡും എത്തി.

error: Content is protected !!