September 13, 2026

16, 17 തീയ്യതികളിൽ ബാങ്ക് പണിമുടക്ക് ;

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബാങ്ക് പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) പണിമുടക്കിന് നോട്ടീസ് നല്‍കിയതായി ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (lBA) അറിയിച്ചു. UFBU-യുടെ ഘടക യൂണിയനുകളിലെ അംഗങ്ങള്‍, അതായത്. AIBEA, AIBOC, NCBE, AIBOA, BEFI, INBEF, INBOC എന്നിവയും പിന്തുണ പ്രഖ്യാപിച്ച്‌ 2021 ഡിസംബര്‍ 16, 17 തീയതികളില്‍ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് നടത്തും. പണിമുടക്ക് ദിവസങ്ങളില്‍ ബാങ്ക് അതിന്‍റെ ശാഖകളിലും ഓഫീസുകളിലും സാധാരണ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, ബാങ്കിംഗ് സേവനങ്ങളെ പണിമുടക്ക് ബാധിക്കുമെന്നാണ് സൂചന.

error: Content is protected !!