September 12, 2026

നിരോധിത ലഹരി ഉത്പന്നവുമായി യുവാവിനെയും യുവതിയെയും എക്‌സൈസ് പിടികൂടി.

എറണാകുളം സ്വദേശി ഷെഫിന്‍ മാത്യൂ(32) കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര (20) എന്നിവരെയാണ് .06 ഗ്രാം എം.ഡി.എം. യെയുമായി പിടിയിലായത്. കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ഇരുവരും പരുന്തുംപാറയില്‍ സന്ദര്‍ശിക്കുന്നതിനിടെ സംശയം തോന്നിയ എക്‌സൈസ് സംഘം പരിശോധിച്ചപ്പോഴാണ് ഇവരുടെ പക്കല്‍ നിന്നും നിരോധിത ലഹരി വസ്തു കണ്ടെത്തിയത്. മുറിയിലും കുറച്ച് അളവിലിരിപ്പുണ്ടെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് കുമളിയിലെത്തിച്ച് നടത്തിയ പരിശോധനയിലും ലഹരി വസ്തുക്കളും ചേര്‍ത്താണ് .06 ഗ്രാം കണ്ടെത്തിയത്. ഇവര്‍ മുമ്പ് ലഹരി കേസുകളില്‍ പ്രതിയാണൊയെന്ന് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

error: Content is protected !!