September 11, 2026

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കുന്നു.

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന നാലു വയസു വരെയുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കുന്ന നിയമത്തിൻ്റെ കരട് രേഖ കേന്ദ്രസർക്കാർ പുറത്തിറക്കി.
9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികൾ ശരിയായ പാകത്തിലുള്ള ഹെൽമറ്റ് ധരിച്ചിരിക്കണമെന്ന് വാഹനം ഓടിക്കുന്നയാൾ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പറയുന്നു.
കുട്ടികളെയും വെച്ച് ഓടിക്കുന്ന വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ അധികമാകാൻ പാടില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിർദ്ദേശങ്ങൾ എന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന നാലു വയസിൽ താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെൽറ്റുമായി ബന്ധിപ്പിക്കാനും കരട് രേഖ നിർദ്ദേശിച്ചിട്ടുണ്ട്.

error: Content is protected !!