September 12, 2026

ഡീസൽ നൽകുന്നതിൽ അളവ് കുറവെന്ന് പരാതി

കട്ടപ്പന: ഇടുക്കിക്കവലയിലെ ഭാരത് പെട്രോളിയത്തിന്റെ പമ്പിൽ നിന്നും നൽകുന്ന ഇന്ധനത്തിന്റെ അളവിൽ കുറവെന്ന് പരാതി. കാഞ്ചിയാർ കക്കാട്ട്കട മുതുകാട്ടിൽ അരുൺ.എം.നായരാണ് ഏതു സംബന്ധിച്ച പരാതി നൽകിയത്. അരുൺ വാങ്ങിയ ഒരു ലിറ്റർ ഡീസലിൽ 150 മില്ലിയോളം കുറവ് ശ്രദ്ധയിൽ പെട്ടതോടെയാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് തൊടുപുഴ ലീഗൽ മെട്രോളജി വകുപ്പിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയും പമ്പിലെ ഒരു ഡിസ്പെൻസറിയിലെ ആറ് നോസിലുകളിൽ നാലെണ്ണത്തിൽ ക്രമക്കേട് കണ്ടെത്തുകയും ചെയ്തു. ഭാരത് [പെട്രോളിയത്തിൽ നിന്നുള്ള ജീവനക്കാരെത്തി അളവ് കൃത്യമാക്കിയശേഷം മാത്രമേ ക്രമക്കേട് കണ്ടെത്തിയ ഡിസ്പെൻസറി പ്രവർത്തിയ്ക്കാവൂവെന്ന നിർദേശം നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

error: Content is protected !!