September 13, 2026

കട്ടപ്പന കൊച്ചുതോവാളയിൽ നാടൻ തോക്കും തിരകളുമായി യുവാവ് അറസ്റ്റിൽ. നിരപ്പേൽക്കട വാലുമ്മേൽ അഭിലാഷ് ചാക്കോയാണ് അനധികൃതമായി തോക്ക് കൈവശം വച്ചതിന്പിടിയിലായത്.

സംശയാസ്പദമായ സാഹചര്യത്തിൽ ചാക്കുമായി അഭിലാഷിനെ പെട്രോളിംഗിന് ഇടെയാണ് പോലിസ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ചാക്കിനുള്ളിൽ നിന്ന് നാടൻ തോക്കും, ഇതിലുപയോഗിക്കുന്ന തിരയും പിടിച്ചെടുത്തു. അനധികൃതമായി തോക്ക് കൈവശം വച്ചതിന് ആംർമ്സ് ആക്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമല്ലന്ന് പോലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി. പ്രതിക്ക് നായാട്ട് സംഘവുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.എസ് ഐ ജോസ് വർക്കി, സി പി ഒ മാരായ എബിൻ ജോസഫ്, ടി എസ് ഷിജുമോൻ, ഡി സതീഷ് , സി റ്റി ജോഷി, മഹേശ്വരൻ, ടോം, അനൂപ് തുടങ്ങിയവർ പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നു.

error: Content is protected !!