September 12, 2026

ശക്തമായ മഴയക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ
അറിയിപ്പ് വന്നതോടെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ യെല്ലോ അലർട്ടും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. ആന്ധ ഒഡിഷ തീരത്തെ ന്യൂനമർദ്ദം കാരണം
അറബിക്കടലിൽ കാലവർഷ കാറ്റ് ശക്തമാണ്.
ഇതിനാൽ കേരള തീരത്ത് ആകെ കടലാക്രമണ
മുന്നറിയിപ്പുമുണ്ട്. മൽസ്യബന്ധന വിലക്കും
നിലനിക്കുകയാണ്. ഈ മാസം 15 വരെയാണ് മഴ
മുന്നറിയിപ്പുകൾ.

error: Content is protected !!