September 12, 2026

മരം മുറി വിവാദം, കർശന നടപടിയുണ്ടാകും. കർഷകരുടെ ആവശ്യമനുസരിച്ചായിരുന്നു റവന്യൂ വകുപ്പ്ഉത്തരവിറക്കിയത്.

മരംമുറി വിവാദത്തിൽ കർശന
നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
പിണറായി വിജയൻ. തങ്ങളുടെ ഭൂമിയിലെ മരങ്ങൾ
മുറിക്കാൻ അവകാശം നൽകണമെന്ന കർഷകരുടെ
ആവശ്യമനുസരിച്ചായിരുന്നു റവന്യൂ വകുപ്പ്
ഉത്തരവിറക്കിയതെന്നും എന്നാൽ തികച്ചും
സദുദേശപരമായിരുന്ന ഈ നടപടിയെ ഒരു വിഭാഗം
ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും
മുഖ്യമന്ത്രി പറഞ്ഞു.
ഉത്തരവ് നടപ്പിലാക്കുന്നതിൽ ചില
വീഴ്ചകളുണ്ടായെന്ന് ബോധ്യപ്പെട്ടതിന്റെ
അടിസ്ഥാനത്തിലാണ് അതുമായി ബന്ധപ്പെട്ട് ഒരു
വിശദീകരണം നൽകിയത്. ആ വിശദീകരണത്തിൽ
ചില പോരായ്മകളുണ്ടെന്ന് നിയമവകുപ്പ്
ചൂണ്ടിക്കാണിച്ചതിനെതുടർന്നാണ് പിന്നീട് ആ
വിശദീകരണം പിൻവലിച്ചതെന്നും മുഖ്യമന്ത്രി
ചൂണ്ടിക്കാട്ടി.

error: Content is protected !!