September 13, 2026

കുട്ടിക്കാനം- മുണ്ടക്കയം റോഡിൽ ശബരിമല തീർഥാടകരുടെ വാഹനം തിട്ടയിലിടിച്ച് മറിഞ്ഞു.

കുട്ടിക്കാനം- മുണ്ടക്കയം റോഡിൽ ശബരിമല തീർഥാടകരുടെ വാഹനം തിട്ടയിലിടിച്ച് മറിഞ്ഞു. വാഹനം കൊക്കയിലേക്ക് പതിക്കാതിരുന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. ചെന്നെയിൽ നിന്നും ശബരിമലയിലേക്ക് പോയ തീർഥാടകരുടെ മിനി ബസാണ് മുറിഞ്ഞപുഴയ്ക്ക് സമീപം അപകടത്തിൽപെട്ടത്.
യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമായി കരുതുന്നത്. റോഡിൽ നിന്നും തെന്നിമാറി തിട്ടയിലിയിച്ച വാഹനം മറിഞ്ഞെങ്കിലും റോഡരികിലെ കലുങ്കിൽ തട്ടി നിൽക്കുകയായിരുന്നു. താഴ്ച്ചയിലേക്ക് പതിച്ചിരുന്നുവെങ്കിൽ വൻ ദുരന്തത്തിനു കാരണമാകുമായിരുന്നു.

error: Content is protected !!