September 12, 2026

പുറ്റടിയിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്അപകടം: ഒരാൾ മരണമടഞ്ഞു.കൊച്ചറ കൂരാപ്പള്ളിൽ സുബിനാണ് മരണപ്പെട്ടത്.

ഇടുക്കി ജില്ലയിൽ പുറ്റടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണമടഞ്ഞു.കൊച്ചറ കൂരാപ്പള്ളിൽ തങ്കച്ചന്റെ മകൻ സുബിൻ ആണ് മരണപ്പെട്ടത്.
പുറ്റടി ബാങ്ക് പടിക്കൽ രാവിലെ 7.30 ആയിരുന്നു അപകടം നടന്നത്.
രണ്ട് ബൈക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. സുബിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ പെട്ട ഒരു ബൈക്കിലെ യാത്രക്കാരായ ഭാര്യയെയും , ഭർത്താവിനെയും .
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബിന്റെ ഒപ്പമുണ്ടായിരുന്ന സുബിന്റെ അമ്മയെ ഗുരുതര പരുക്കുകളോട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

error: Content is protected !!