September 11, 2026

പീരുമേട് നിയോജക മണ്ഡലം യുഡിഎഫ്. സ്ഥാനാർത്ഥി അഡ്വ സിറിയക് തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പീരുമേട് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ പി എന്‍ സുജിത് മുന്മാകെ ആണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ആന്റണി ആലഞ്ചേരി, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ഷാജഹാന്‍ മഠത്തില്‍ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. രാവിലെ ഏലപ്പാറ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ എത്തി പ്രാര്‍ത്ഥനയ്ക്ക് ശേഷം വീട്ടിലെത്തിയ സ്ഥാനാർത്ഥി കുടുംബ അംഗങ്ങൾക്കൊപ്പം വീട്ടില്‍ പ്രാർത്ഥിക്കുകയും ശേഷം, മുന്‍ എം.എല്‍.എയും പിതാവുമായ കെ കെ തോമസിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ച ശേഷം വീട്ടില്‍ പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു. തുടർന്ന് യുഡിഎഫ് പ്രവര്‍ത്തകരുടെ അകമ്പടിയോട് കൂടി പീരുമേട് ബ്ലോക്ക് ഓഫീസില്‍ എത്തി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രണ്ട് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് തികച്ചും ലളിതമായ ചടങ്ങിലൂടെയാണ് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ സിറിയക് തോമസ് പത്രിക സമര്‍പ്പിച്ചത്.

error: Content is protected !!