September 13, 2026

എട്ടു മലയാള ചിത്രങ്ങളും അഞ്ച് അന്യഭാഷ ചിത്രങ്ങളും ഉള്‍പ്പെടെ 13 സിനിമകള്‍ മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തും.

മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ പുതിയ റിലീസ് ചിത്രങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ സെക്കന്‍ഡ് ഷോ കൂടി അനുവദിച്ചതോടെയാണ് റിലീസ് ചിത്രങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്.
ചെറിയ സിനിമകള്‍ക്കൊപ്പം വലിയ സിനിമകളും റിലീസിന് ഒരുങ്ങുകയാണ്. അതിന്റെ തുടക്കം മെന്നോണം ആണ് മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ തിയേറ്ററുകളിലെത്തിയത്. രണ്ടുവട്ടം റിലീസ് തിയ്യതി പ്രഖ്യാപിക്കുകയും സെക്കന്‍ഡ് ഷോ ഇല്ലാത്തതിന്റെ പേരില്‍ മാറ്റി വയ്ക്കുകയും ചെയ്ത സിനിമയാണ് ‘ദി പ്രീസ്റ്റ്’.
ഒ ടി ടി പ്ലാറ്റ്‌ഫോമിലേക്ക് പോകാവുന്ന സാഹചര്യം ഉണ്ടായിട്ടും തിയേറ്ററില്‍ തന്നെ സിനിമ റിലീസ് ചെയ്യണമെന്ന മമ്മൂട്ടിയുടെ വിശാലമായ കാഴ്ചപ്പാടിന്റെ ഫലമാണ് മാര്‍ച്ച് 11 ന് ‘ദി പ്രീസ്റ്റ്’ തീയേറ്ററില്‍ എത്തിയത്. ഇതേ ദിവസം റിലീസ് ചെയ്ത മറ്റൊരു സിനിമയാണ് ‘Tസുനാമി’. ലാലും ലാല്‍ ജൂനിയറും ചേര്‍ന്നൊരുക്കിയ ‘Tസുനാമി’ യുടെ റിലീസ് വളരെ മുമ്പ് തന്നെ പ്രഖ്യാപിച്ചതാണ്.

സെക്കന്‍ഡ് ഷോ അനുവദിച്ചതോടെ കേരളത്തിലെ തീയേറ്ററുകളില്‍ പുതിയൊരു ഉണര്‍വ് പ്രകടമാണ്. ‘ദി പ്രീസ്റ്റിനും, Tസുനാമിക്കും പിന്നാലെ പന്ത്രണ്ടാം തീയതി ‘വര്‍ത്തമാനം’ റിലീസ് ചെയ്തു. റിലീസിന് മുമ്പ് തന്നെ വലിയ വിവാദമുയര്‍ത്തിയ ചിത്രമാണ് പാര്‍വതിയുടെ ‘വര്‍ത്തമാനം’. മാര്‍ച്ച് 19ന് കുഞ്ചാക്കോ ബോബൻ നായകനായ മോഹൻകുമാർ ഫാൻസ്‌ റിലീസ് ചെയ്യും. ഇതോടൊപ്പം 3 അന്യഭാഷാ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. പ്രേക്ഷകരും സിനിമ ഇന്‍ഡസ്ട്രിയും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ‘വണ്‍’ മാര്‍ച്ച് 26 ന് റിലീസ് ചെയ്യും. ‘അനുഗ്രഹീതന്‍ ആന്റണി’, ‘ആണും പെണ്ണും’, ‘കള’ എന്നീ ചിത്രങ്ങളും 26ന് എത്തും. ഇതോടൊപ്പം എത്തുന്ന മറ്റൊരു ചിത്രമാണ് ‘Godsilla v/s Kong’.

വിഷുവിനോട് അനുബന്ധിച്ച് ഏപ്രില്‍ മാസം റിലീസ് ചെയ്യാനുള്ള സിനിമകളുടെ ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് പോലെ തന്നെ ഏപ്രില്‍ മാസവും ധാരാളം സിനിമകള്‍ റിലീസ് ചെയ്യാനാണ് സാധ്യത.

error: Content is protected !!