September 12, 2026

കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് തിരികെ നൽകിയ വിദ്യാർത്ഥിനിയെ ആദരിച്ചു. കട്ടപ്പന വലിയപാറ കുളത്തുങ്കൽ അമലൂ ഷാജിയാണ് റോഡിൽ കിടന്ന് കിട്ടിയ താലിമാല മടക്കി നൽകിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിൽ പോയി മടങ്ങി വന്ന അമലു റോഡിൽ താലിമാല കിടക്കുന്നത് കണ്ടത്. ഉടമയേ കണ്ടെത്തുന്നതിനായി വലിയപാറയിൽ കട നടത്തുന്ന തെക്കേടത്ത് അമ്മിണിയേ ഏൽപിക്കുകയും ചെയ്തു. തുടർന്ന് ഒന്നരപവനോളം തൂക്കം വരുന്ന മാലയുടെ ഉടമ വലിയപാറ മറ്റത്തിൽ ദിവ്യാരാജേഷിന് നൽകുകയും ചെയ്തു.കട്ടപ്പന ദീപ്തി കോളേജിലേ ഇക്കണോമിക്സ് വിദ്യാർത്ഥിനിയായ അമലുവിൻ്റെ സത്യസന്ധതയേ മാനിച്ചുകൊണ്ടാണ് വാർഡ് കൗൺസിലർ സിജു ചക്കുംമൂട്ടിലിൻ്റെ നേതൃത്വത്തിൽ ആദരവ് നൽകിയത്
പ്രദേശവാസികളായ NA തോമസ് ,രാധാകൃഷ്ണൻ കരോട്ട് തകിടിയേൽ, മഹേഷ് വലിയപാറ,ഷൈലമ്മ സോമൻ തുടങ്ങിയവർ അമലുവിൻ്റെ സത്യസന്ധതയേ അഭിനന്ദിച്ചു.

error: Content is protected !!