എം ഡി എം എയും, ഗഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ.
കാഞ്ചിയാറിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ആലപ്പുഴ, കണ്ണമംഗലം,ചെട്ടികുളങ്ങര, പടശ്ശേരിയിൽ ഉഷസ് വീട്ടിൽ സുധീഷ് (30),
കട്ടപ്പന, കല്യാണത്തണ്ട് ഭാഗം, തൊവരയാർ,
പയ്യമ്പള്ളിൽ വീട്ടിൽ രഞ്ജിത് തോമസ് (31)
എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. 12.09.2026 തിയതി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് കട്ടപ്പന കല്ലുകുന്ന് പീടികപുരയിടത്തിൽ വീട്ടിൽ അഖിൽ സുരേഷ് (30) എന്നയാളെ 0.6 ഗ്രാം. എം ഡി എം എ യുമായി അറസ്റ്റ് ചെയ്തിരുന്നു. അഖിലിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രതികളെ സംബന്ധിച്ചുള്ള വിവരം ലഭിച്ചത്.
13.09.2026 തിയതി സബ് ഇൻസ്പെക്ടർ എബി ജോർജ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സതീഷ്കുമാർ വി, സീനിയർ സിവിൽ പോലീസ് ഓഫീസർ അജിത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ബിബിൻ , സബീനാബീവി എ എച് എന്നിവരടങ്ങിയ പോലീസ് സംഘം പരിശോധിച്ചതിൽ പ്രതികളുടെ പക്കൽ നിന്നും സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറിൽ 0.9 ഗ്രാം. എം ഡി എം എ, 2.28 ഗ്രാം ഗഞ്ചാവ് എന്നിവ കണ്ടെത്തുകയായിരുന്നു.
ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ലഹരിയുടെ ഒഴുക്ക് പൂർണ്ണമായും തടയുന്നുന്നതിനായും, കുട്ടികളെയും, യുവജനങ്ങളേയും ലഹരിയുടെ കെണിയിൽ വീഴ്ത്തുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കുന്നതിനും ഞങ്ങളോടൊപ്പം പൊതുജനങ്ങളായ നിങ്ങളുടെ പിന്തുണയും ആവശ്യമാണ്.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.
