September 13, 2026

യന്ത്രവാൾ കാലിൽ തട്ടി പരിക്കേറ്റ തൊഴിലാളി മരിച്ചു

ഇടുക്കി: ഏലപ്പാറ കൊച്ചുകരിന്തരുവി ഭാഗത്ത് മരം മുറിക്കുന്ന ജോലിക്കിടെ യന്ത്രവാൾ (മോട്ടോർ വാൾ) കാലിൽ തട്ടി ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. പശുപ്പാറ മലയെപുതുവൽ സ്വദേശി മണ്ണുപുരയിടത്തിൽ ജോസഫ് മാത്യു (സണ്ണി–46) ആണ് മരിച്ചത്. മരം മുറിക്കുന്നതിനിടെയാണ് യന്ത്രവാൾ നിയന്ത്രണം വിട്ട് കാലിൽ തട്ടിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോസഫ് മാത്യുവിന് അമിത രക്തസ്രാവമുണ്ടായി. സഹപ്രവർത്തകർ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു
മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട് മലയെപുതുവൽ ഫിലാദൽഫിയ സെമിത്തേരിയിൽ നടക്കും.
ഭാര്യ: സോഫിയ.
മകൾ: സോനാ.

error: Content is protected !!