September 12, 2026

നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞു; കോളേജ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

​രാജകുമാരി: നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം സ്വകാര്യ ബസിനടിയിലേക്ക് തെന്നിമാറി കോളേജ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. രാജകുമാരി എൻ.എസ്.എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയും മേലെചെമ്മണ്ണാർ സ്വദേശിയുമായ ആകാശിനാണ് (19) പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെ രാജകുമാരിക്ക് സമീപമായിരുന്നു അപകടം.
​ആകാശ് സഞ്ചരിച്ചിരുന്ന ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിൽ മറിയുകയും, ഇതേസമയം എതിർദിശയിൽ നിന്ന് വന്ന സ്വകാര്യ ബസിനടിയിലേക്ക് തെന്നിക്കയറുകയുമായിരുന്നു. അപകടത്തിൽ ആകാശിന്റെ ഇരു കൈകൾക്കും ഗുരുതരമായ പരിക്കേറ്റു.
അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് ആകാശിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കൈകൾക്ക് സാരമായ പരിക്കേറ്റതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ശസ്ത്രക്രിയകൾക്കും തുടർ ചികിത്സയ്ക്കുമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
​റോഡിലെ വഴുക്കലാണോ അതോ മറ്റെന്തെങ്കിലും സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

error: Content is protected !!