September 11, 2026

രണ്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയുടെ പിന്നാലെ തെരുവുനായക്കൂട്ടം… കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

പാനൂർ ചെണ്ടയാട് മാവിലേരിയിലാണ് സംഭവം.
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മാവിലേരി തവക്കൽ ഹൗസിൽ നാസറിന്റെ മകൾ ആയിഷ ഫർഹയെ തെരുവുനായകൾ ആക്രമിക്കാൻ ശ്രമിച്ചത്. അപ്രതീക്ഷിതമായി പിന്നാലെ എത്തിയ നായ്ക്കൂട്ടം കുട്ടിയെ വളഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഭീതിയിൽ ഓടിയ കുട്ടിയുടെ യൂണിഫോം വസ്ത്രങ്ങൾ നായ്ക്കൾ കടിച്ചു കീറുകയും ചെയ്തു.
സാഹസികമായി ഓടി രക്ഷപ്പെട്ടതിനാലാണ് കുട്ടിക്ക് ഗുരുതര പരിക്കുകൾ ഒഴിവായത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും, പലപ്പോഴും നാട്ടുകാർ ഭീതിയിലാണെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ശക്തമായ ആവശ്യമാണ് ഉയരുന്നത്.

error: Content is protected !!