September 13, 2026

തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ; അശോക ജംഗ്ഷൻ മുതൽ ചെറുതോണി വരെ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തൊടുപുഴ : പുളിയൻ മല റോഡിൽ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. തൊടുപുഴ പുളിയന്മല റോഡിൽ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു. അശോക ജംഗ്ഷൻ മുതൽ ചെറുതോണി വരെ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കുളമാവിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞ് വീണു ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും പോലീസും ഫയർഫോഴ്‌സും മരം വെട്ടി നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു.
കരിപ്പാലങ്ങാട് കാറിനു മുകളിലേക്ക് മരം വീണു മരം മുറിച്ചു നീക്കി രക്ഷ പ്രവർത്തനം നടത്തി.
പൂച്ചപ്ര ഉരുൾ പൊട്ടി നാശനഷ്ടങ്ങൾ ഇല്ല
കുളമാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ കരിപ്പലങ്ങാട് ഷാപ്പ് ഭാഗത്ത് തൊടുപുഴ – പുളിയൻമല റോഡിലൂടെ പോയ കാറിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു വാഹനത്തിലുള്ളവരെ പുറത്തെടുത്തു.

error: Content is protected !!