September 12, 2026

ഹോം സ്‌റ്റേയുടെ മറവിൽ പെൺവാണിഭം; 3 യുവതികളടക്കം 13 പേർ പിടിയിൽ

കൊച്ചിയിൽ ഹോം സ്‌റ്റേയുടെ മറവിൽ പെൺവാണിഭം നടത്തിയ 13 പേർ പിടിയിലായി. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് സ്ത്രീകളടക്കം 13 പേർ പിടിയിലായത്. ഹോം സ്‌റ്റേ നടത്തിപ്പുകാരും പിടിയിലായവരിലുണ്ട്. കുപ്രസിദ്ധ ഗുണ്ട ഭായ് നസീറിന്റെ നേതൃത്വത്തിലാണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. ബംഗളൂരുവിൽ നിന്നാണ് യുവതികളെ എത്തിച്ചത്. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം കൂടുതൽ സ്ത്രീകളെ എത്തിച്ചതായി സംശയമുണ്ടെന്നും പോലീസ് അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്.

error: Content is protected !!