September 12, 2026

മൃഗ വേട്ടക്കായി വനത്തിനുള്ളിൽ തോക്കുമായി പ്രവേശിച്ച വ്യക്തിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.

കുമളി, ചെങ്കര കന്നിക്കല്ല് പൈറ്റുംവിളയിൽ വീട്ടിൽ മോഹനാണ് പിടിയിലായത്.
കുമളി ചെല്ലാർകോവിൽ ഫോറെസ്റ്റ് സെക്ഷന് കീഴിലുള്ള വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രതേശത്തു മോഹനൻ സ്ഥിരമായി മൃഗവേട്ട നടത്തി വരുന്നതായി വനംവകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ഇ മേഖലയിൽ ശക്തമായ പട്രോളിംഗ് നടത്തി വരുന്നതിനിടയ്ലാണ് കഴിഞ്ഞ ദിവസം രാത്രി വനത്തിനുള്ളിൽ വച്ച് മോഹനൻ പിടിയിലാകുന്നത്.
വനം വകുപ്പിന് മുൻപിൽ അകപ്പെട്ട പ്രതി ഉദ്യോഗസ്ഥർക്ക് നേരെ തോക്ക് ചൂണ്ടിയ ശേഷം ഓടി രക്ഷപെടാൻ ശ്രേമിക്കുകയായിരിന്നു.തുടർന്ന് വനപാലകർ സാഹസീകമയാണ് ഇയാളെ കീഴ്പെടുത്തിയത്. ഇയാളിൽ നിന്നും നിറ തോക്കും നയാട്ടി നായിട്ടുള്ള അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചെല്ലാറുകോവിൽ ഫോറെസ്റ്റ് സെക്ഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും, പെരിയാർ ടൈഗർ റിസേർവ് ആന്റി പോച്ചിങ് സ്കോടും സംയുകതമായാണ് പരിശോധനക്ക് മേൽനോട്ടം വകിച്ചത്

error: Content is protected !!